NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു - കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ സഫ മക്ക കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു.
കെസിഎ ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി. ആദ്യ മത്സരത്തിൽ എംസിസി - 26 കേരള സ്ട്രൈക്കേഴ്സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത എംസിസി - 26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരള സ്ട്രൈക്കേഴ്സ് റിയാദിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തിൽ 69 റൺസ് നേടിയ റിയാസ് പ്ലെയർ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ സ്ട്രൈക്കേഴ്സ് ഇലവൻ റിയാദ് 25 റൺസിന് ഹെയ്ക്സ് സ്ക്വാഡിനെ തോൽപ്പിച്ചു.
International
റിയാദ്: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അസീർ പ്രവിശ്യ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെങ്കിലും മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന തടഞ്ഞത്. അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണശ്രമങ്ങൾ നേരിടാൻ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം മദീനയിലെ തൈബ സിവിലിയൻ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായും സഖ്യസേന അറിയിച്ചു. കഴിഞ്ഞ 29ന് പുലർച്ചെ 5.11നായിരുന്നു ആക്രമണം. ആക്രമണസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് സ്ഥിരീകരിച്ചതായി സഖ്യസേനാ വക്താവ് പറഞ്ഞു.
International
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് - റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.
അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്സുമാർ.
അവധിദിനത്തിൽ ഷോപ്പിംഗിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സൗദി പൊലിസ് അന്വേഷണം ആരംഭിച്ചു.
NRI
റിയാദ്: വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന നാല് പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവച്ച് സെപ്റ്റംബർ ലക്കം ചില്ല പ്രതിമാസ വായന സംഘടിപ്പിച്ചു.
തെയ്യങ്ങളെയും അവയുമായി ആഴത്തിൽ വേരോടിച്ചേർന്ന് നിൽക്കുന്ന ജനകീയ സംസ്കാരത്തെയും ആധാരമാക്കി വടക്കൻ മലബാറിന്റെ പുരാവൃത്തങ്ങളിലേക്ക് വെളിച്ചം വീശുന്ന വി.കെ. അനിൽകുമാറിന്റെ ദൈവക്കരു എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ച് രാജേഷ് ഓണാക്കുന്ന് ചില്ലയ്ക്ക് തുടക്കം കുറിച്ചു.
ബ്രിട്ടീഷ് എഴുത്തുകാരനായ മാറ്റ് ഹെയ്ഗിന്റെ ഫിലോസഫിക്കൽ ഫാന്റസി നോവൽ ദ മിഡ്നൈറ്റ് ലൈബ്രറി സ്നിഗ്ദ വിപിൻ അവതരിപ്പിച്ചു.
ജീവിതത്തിലെ ശൂന്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നോറ സീഡ്, മരണത്തിന് മുമ്പ് തന്റെ ജീവിതത്തിന്റെ അനന്തമായ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും ജീവിതത്തെ യഥാർഥത്തിൽ അർഥവത്താക്കുന്നത് എന്താണെന്ന് കണ്ടെത്താനും എത്തിച്ചേരുന്ന മിഡ്നൈറ്റ് ലൈബ്രറിയുടെ പശ്ചാത്തലവും നോവലിന്റെ പ്രമേയവും സ്നിഗ്ദ വിശദമായി അവതരിപ്പിച്ചു.
ഗ്രീക്ക് എഴുത്തുകാരനായ ഹെക്ടർ ഗാർസിയയും സ്പാനിഷ് എഴുത്തുകാരനായ ഫ്രാൻസെസ്ക് മിറാലെസും ചേർന്നെഴുതിയ ഇക്കിഗായ് നോറ റോസ് ജോമോൻ അവതരിപ്പിച്ചു.
ജപ്പാനിലെ, പ്രത്യേകിച്ച് ഒക്കിനാവയിലെ, ദീർഘായുസുകാരുടെ ജീവിതരീതികളും ജീവിതത്തിന് അർഥവും ലക്ഷ്യവും നൽകുന്ന "ഇക്കിഗായ്' എന്ന ആശയവുമാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കമെന്ന് നോറ വിശദീകരിച്ചു.
ഫർസാനയുടെ കിള എന്ന നോവലിന്റെ വായനാനുഭവം വിദ്യാ ഭാസ്കർ പങ്കുവച്ചു. മതത്തിന്റെ പുറംതോടിനുള്ളിൽ സുഖമായി വാഴുന്ന ആണഹന്തയ്ക്കെതിരേ സേബ എന്ന നോവലിലെ നായിക നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കിള അവതരിപ്പിക്കുന്നതെന്ന് വിദ്യാ ഭാസ്കർ പറഞ്ഞു.
പൗരോഹിത്യം, മാനവികത, സ്വാതന്ത്ര്യം എന്നിവ തമ്മിലുള്ള സംഘർഷം നോവലിലുടനീളം പ്രകടമാണെന്നും അവർ വിലയിരുത്തി. തുടർന്ന് നടന്ന ചർച്ചയ്ക്ക് കെ.പി.എം. സാദിഖ് തുടക്കം കുറിച്ചു.
സീബ കൂവോട്, സീന തോമസ്, വിപിൻ കുമാർ, ഷംസുദ്ദീൻ മച്ചിഞ്ചേരി, ജോമോൻ സ്റ്റീഫൻ, സതീഷ് കുമാർ വളവിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നാസർ കാരകുന്ന് മോഡറേറ്ററായി.
International
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി സൂചന. വിമാനത്താവളത്തിന് സമീപം കറുത്ത പുകയും തീയും ഉയർന്നതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദം കേട്ടതായും പ്രദേശവാസികൾ വ്യക്തമാക്കി.
വിമാനത്താവളത്തിന് സമീപമുള്ള സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഇന്ധന ടാങ്കിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. തീപിടിത്തം റിയാദ് വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചതായി വ്യോമ നിരീക്ഷണ വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ24 റിപ്പോർട്ട് ചെയ്തു. യെമനിൽ സംഘർഷം ശക്തമായതിന് പിന്നാലെ സൗദി അധികൃതർ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് റിയാദിൽ തീപിടിത്തവും സ്ഫോടനവും റിപ്പോർട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
International
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
ജൂലൈയിൽ യെമൻ സംഘർഷം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് സൗദി തലസ്ഥാനത്തെ നേരിട്ട് ബാധിക്കുന്ന രീതിയിൽ സുരക്ഷാ ഭീഷണിയുണ്ടാകുന്നത്. പുലർച്ചെ മൂന്നോടെയാണ് റിയാദിലെ പ്രദേശവാസികൾക്ക് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.
ആക്രമണ സാധ്യതയുള്ളതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് നിർദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. എന്നാൽ, അര മണിക്കൂറിനു ശേഷം സിവിൽ ഡിഫന്സ് ഏജന്സി ജാഗ്രതാ നിർദേശം പിൻവലിച്ചു.
NRI
റിയാദ്: റിയാദിൽ മരിച്ച കാസർഗോഡ് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.
NRI
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പി.പി. യൂസഫ് (53) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി റിയാദ് ഷിമേശി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ പരേതരായ കുഞ്ഞലവി - തിത്തു ദമ്പതികളുടെ മകനാണ്. പിലാശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടർന്ന് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു.
23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് ബക്കാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്
താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ പ്രവർത്തിച്ച് വരുന്നു.
NRI
റിയാദ്: തലശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷമാണ് ആശ്രയയ്ക്ക് കേളി സാമ്പത്തിക സഹായം നൽകുന്നത്.
ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേളി ഈ സഹായം തുടരുന്നത്.
ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിംഗ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്.കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്ഷീന തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.
ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.
ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി.
NRI
റിയാദ്: അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തി.
രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി.
തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.
NRI
റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില് മരിച്ചു. ഫോര്ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്മെന് കോളനിയില് കൊപ്ര പറമ്പില് കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.
വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല് കണ്ട് നിര്ത്തിയ സമയം പിറകെ വന്ന കാര് ഇടിക്കുകയായിരുന്നു. സൗദിയില് സ്വകാര്യ കമ്പനിയില് ഡെലിവെറി വിഭാഗത്തില് ജോലി ചെയ്യുകയായിരുന്നു.
29ന് രാത്രിയുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്: അയാന്, ഹെസ.
NRI
റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി കെ. കെ. ഷാജി, ഏരിയ പ്രസിഡന്റ് പി. പി. സലീം, ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം സ്വദേശത്തേക്ക് മടങ്ങി. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്.
മാർച്ച് എട്ടിന് അൽ ഖർജ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് പതിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടം നടന്ന ഉടൻ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെടുകയും കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. എംബസിയിലെ കൗൺസിലർ സാബിർ സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിനുശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധം പുലർത്തി ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് യാത്രാരേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസിയുടെ ഏകോപനത്തിലാണ് അസമിന്റെ മടക്കയാത്ര സാധ്യമായത്.
ചികിത്സ നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തൊഴിലുടമയ്ക്കും ആവശ്യമായ പിന്തുണ നൽകിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര.
റിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയയച്ചു.
പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതം സാധാരണ പ്രവാസി തൊഴിലാളികളിലേക്കും എത്തിച്ചേർന്ന സംഭവമായിരുന്നു അൽ ഖർജിലേത്. മരണത്തെ മുഖാമുഖം കണ്ട മുഹമ്മദ് അസമിന്റെ അതിജീവനവും ദീർഘകാല ചികിത്സയ്ക്കുശേഷമുള്ള സ്വദേശത്തേക്കുള്ള മടക്കവും ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതായി വിലയിരുത്തപ്പെടുന്നു.
NRI
റിയാദ്: ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്.
റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഷിന്റോ താമസസ്ഥലത്ത് എത്താതിരിക്കുകയും ഫോണിൽ ലഭിക്കാതാവുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
International
റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിൽ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ ലഭിക്കാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
NRI
റിയാദ്: റിയാദിലെ മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ (33) മൃതദേഹം മുസാഹ്മിയയിലെ പൊതുശ്മശാനത്തിൽ കബറടക്കി.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അൽ-ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഷുഹൈബിന് ഭാര്യയും നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്.
NRI
റിയാദ്: നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങളുടെ വ്യാപനം തുടങ്ങിയ ഗുരുതര വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ടെന്ന് കേളി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച നൗഫൽ പൂവക്കുറിശി അഭിപ്രായപ്പെട്ടു.
കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ സാംസ്കാരിക വിഭാഗവും കേളി സൈബർ വിംഗും സംയുക്തമായി സംഘടിപ്പിച്ച "നിർമിത ബുദ്ധിയുടെ യുഗം - ആശയ്ക്കും ആശങ്കയ്ക്കും' എന്ന സെമിനാർ റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്നു.
കേളി റൗദ ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായ ചടങ്ങ് കേളി മലാസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്നും മറിച്ച് ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച, ഭാവിയിലെ സാധ്യതകൾ, തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി.
നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും മനുഷ്യന്റെ സർഗാത്മകതയ്ക്കും വിമർശനാത്മക ചിന്തയ്ക്കും മാനുഷിക മൂല്യങ്ങൾക്കും പൂർണമായും പകരമാകില്ലെന്നും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തം അനിവാര്യമാണെന്നും ചർച്ചകളിൽ അഭിപ്രായമുയർന്നു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്റ ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിംഗ് ചെയർമാൻ സുബിൻ, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡന്റ് പി.പി. സലിം, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം അനസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പരിപാടിയിൽ കേളി റൗദ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും ഏരിയ സാംസ്കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മേയ് മാസവായന.
മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്റ്: ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്.
രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത് നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം, ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.
കെ.ആർ. മീര രചിച്ച "കലാച്ചി' എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്.
ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച "യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.
എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി.
യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.
NRI
റിയാദ്: കണ്ണൂർ കൂടാളി - കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന് കേളി കലാസാംസ്കാരിക വേദിയുടെ സാമ്പത്തിക സഹായം. കേളിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന "വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയിലൂടെയാണ് സഹായം കൈമാറിയത്.
മുൻവർഷങ്ങളിലും തണലിന് കേളിയുടെ സഹായങ്ങൾ നൽകിയിരുന്നു. തണൽ പ്രസിഡന്റ് എ.പി. ആലിപ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, തണൽ മുൻ പ്രസിഡന്റ് കെ.ടി. അബ്ദുൽ സത്താറിന് ധാരണപത്രം കൈമാറി.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് കോർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവും ആയാണ് സംഘടിപ്പിച്ചത്. ട്വന്റി -20 ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.
ഫൈനലിൽ വിന്നേഴ്സ് ടീമായ "അസദ് ഇലവൻ' ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറന്റ് സ്പോൺസർ ചെയ്ത ട്രോഫിയും സംഘാടക സമിതി അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി. റണ്ണേഴ്സ് അപ് ടീമായ സനയ ടൈഗറിന് റീം നജദ് സ്പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി.
കൂടാതെ പ്ലെയർ ഓഫ് ദ സീരീയസിനും പ്ലെയർ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും കാഷ് പ്രൈസും ടൂർണമെന്റ് ഗ്രൗണ്ടിൽ നടന്ന സമാപനയോഗത്തിൽ സമ്മാനിച്ചു. സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേളി കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ, എന്നിവർ ആശംസകൾ നേർന്നു.
ദവാദ്മിയിലെ പൗര പ്രമുഖരും വിവിധ സ്ഥാപന ഉടമകളും നിരവധി കായികപ്രമികളും ടൂർണമെന്റിന്റെ ഭാഗമായി. വിവിധ സബ് കമ്മറ്റികളടങ്ങിയ സംഘാടക സമിതി ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സംഘാടകസമിതി കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തി.
റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മകന്റെ മുഖമൊന്ന് കാണാൻ വർഷങ്ങളായി കണ്ണീരോടെ കാത്തിരുന്ന എൺപത് വയസ്സായ ഉമ്മ ഫാത്തിമയുടെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമായത്.
മടക്കയാത്രയിൽ റഹീമിന്റെ മോചനത്തിന് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ലീഗൽ കമ്മിറ്റിയിലെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രയാക്കിയത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വീസയിൽ റഹീം റിയാദിൽ എത്തിയത്. ചലനശേഷി നഷ്ടപ്പെട്ട അനസ് അൽ ശഹ്റി എന്ന 18 വയസുകാരനായ സൗദി ബാലനെ പരിചരിക്കലായിരുന്നു ചുമതല. എന്നാൽ ജോലിയിൽ പ്രവേശിച്ച് കൃത്യം ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു നിർഭാഗ്യകരമായ സംഭവത്തിൽ അനസ് മരണപ്പെടുകയും ഡിസംബർ 25-ന് റഹീം അറസ്റ്റിലാവുകയുമായിരുന്നു.
ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും, ഇത് തടയാൻ റഹീം കൈയുയർത്തിയപ്പോൾ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് അനസ് അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
2011-ൽ റിയാദ് പബ്ലിക് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് കേസ് സങ്കീർണമായത്. എന്നാൽ മാധ്യമപ്രവർത്തകരും കെഎംസിസിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി നിയമസഹായ സമിതിയും ഇന്ത്യൻ എംബസിയും നടത്തിയ ശക്തമായ ഇടപെടലുകൾ ഒടുവിൽ ഫലം കണ്ടു. കഠിനമായ ചർച്ചകൾക്കൊടുവിൽ 15 മില്യൻ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) ദിയാധനം (മോചനദ്രവ്യം) സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി കുടുംബം സമ്മതിച്ചു.
തുടർന്ന് ‘സേവ് അബ്ദുൾ റഹീം‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ലോക മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കുകയും, ചുരുങ്ങിയ ദിവസങ്ങൾക്കകം 34 കോടി രൂപ സമാഹരിച്ച് കോടതി വഴി കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ശിക്ഷാകാലാവധി പൂർത്തിയാവുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നിയമപരമായ തടസങ്ങൾ നീങ്ങുകയും ചെയ്തതോടെയാണ് റഹീമിന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നത്.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരമായ "പ്രതീക്ഷ'യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു.
അൽ അലിയ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത കതിരേശൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സീബാ കൂവോട്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം എന്നിവർ ആശംസകൾ നേർന്നു.
സാംസ്കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ പുരസ്കാര പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് കാഷ് അവാർഡും മൊമന്റോയും ഉൾപ്പെട്ട പ്രതീക്ഷ പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷത്തിൽ 228 വിദ്യാർഥികൾ പുരസ്കാരത്തിനർഹരായി. ഇതിൽ 212 പേർക്കുള്ള പുരസ്കാര വിതരണം കേരളത്തിലെ വിതരണം ജില്ലാ കേന്ദ്രങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിയാദിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിജയികളായ നാല് പ്ലസ് ടു വിദ്യാർഥികൾക്കും 12 പത്താം ക്ലാസ് വിദ്യാർഥികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
NRI
റിയാദ്: കേളി കുടുംബവേദിയുടെ "ജ്വാല അവാർഡ് 2026'ന്റെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച മെഗാ ഡ്രോയിംഗ് മത്സരം ശ്രദ്ധേയമായി. പ്രമുഖ വ്യാപാര ഗ്രൂപ്പായ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് ഷോള ഷോപ്പിംഗ് മാളിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു.
റിയാദിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളിലെ കുട്ടികളുടെ സാന്നിധ്യവും വലിയ ജനപങ്കാളിത്തവും മികച്ച സംഘാടന മികവും പരിപാടിയെ ശ്രദ്ധേയമാക്കി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ (4 - 6), (7 - 10), (11 - 15) എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചു.
ആദ്യ രണ്ട് വിഭാഗങ്ങളിലെ കുട്ടികൾക്ക് മുൻകൂട്ടി തയാറാക്കിയ ചിത്രങ്ങൾ നിറം നൽകാനായിരുന്നു അവസരം. മൂന്നാം വിഭാഗത്തിന് "ജീവിതത്തിൽ നഴ്സുമാരുടെ പ്രാധാന്യം' എന്ന തത്സമയ വിഷയത്തെ ആസ്പദമാക്കി ചിത്രം വരച്ച് നിറം നൽകുക എന്നതായിരുന്നു മത്സരം.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകല അധ്യാപികയുമായ വിജിലാ ബിജുവായിരുന്നു മത്സരത്തിന്റെ കോഓർഡിനേറ്റർ. അധ്യാപികയും ആർട്ടിസ്റ്റുമായ നൂറിയ, ആർട്ടിസ്റ്റുകളായ ദീപ്തി, അനുരാഗ് എന്നിവർ വിധികർത്താക്കളായി.
ഓരോ വിഭാഗത്തിലെയും വിജയികൾക്ക് കാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. കാറ്റഗറി ഒന്നിൽ സജ സയ്യിദ് ഒന്നാം സ്ഥാനവും നിഥില പ്രകാശ് രണ്ടാം സ്ഥാനവും നിതിക്ഷ നന്ദകുമാർ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി രണ്ടിൽ ഫാത്തിമ ഷെഹ്റോസ് ബക്ഷി ഒന്നാം സ്ഥാനവും ഇഫ്രാ തബസും രണ്ടാം സ്ഥാനവും ഫർനാസ് ഫാത്തിമ ഖാൻ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി മൂന്നിൽ റയാൻ അലി ഒന്നാം സ്ഥാനവും റിത്വിൻ റീജേഷ് രണ്ടാം സ്ഥാനവും ഫാത്തിമ ഹനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരസമയം രക്ഷിതക്കാൾക്കായി ഷുഹൈബ് മലക്കാര്, ആബിദ് എന്നിവരുടെ ഗാനമേള അടക്കമുള്ള കലാ പരിപാടികളും സംഘടിപ്പിച്ചു. രോഷ്നി മഹേഷ്, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായി.
പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിന് കൂവള്ളൂര്, ബിജു തായമ്പത്ത്, സതീഷ് കുമാര് വളവില്,സിംനേഷ് വയനാൻ എന്നിവർ പ്രവർത്തിച്ചു.
ജ്വാല 2026 സംഘാടക സമിതി കൺവീനർ ദീപ രാജൻ, ചെയർപേഴ്സൺ വി.എസ്. സജീന, ട്രഷറർ ഗീത ജയരാജ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീനാ സെബിൻ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, വോളണ്ടിയർമാരായി കേളി പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
NRI
റിയാദ്: കേളി മുസാഹ്മിയ ഏരിയ ഗുവയ്യ യൂണിറ്റ് അംഗം വിജയരാജൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. ഗുവയ്യയിൽ സനയ്യ വർക്ക്ഷോപ്പിൽ കാർപ്പന്റർ ജോലി ചെയ്തു വരികയായിരുന്ന വിജയരാജൻ കൊല്ലം സ്വദേശിയാണ്.
ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പ്രതികരിക്കാതിരുന്ന സാഹചര്യത്തിൽ, ഏറെ നാളായി എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഒടുവിൽ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടൽ മൂലം നടപടിക്രമങ്ങൾ വേഗത്തിലാവുകയും എക്സിറ്റ് ലഭിക്കുകയും ചെയ്തു. ഗുവയ്യയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ശ്യാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നെൽസൺ, മണി, യൂണിറ്റ് അംഗങ്ങൾ ജയകൃഷ്ണൻ, സാജൻ, രാമദാസൻ, ഗോപൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സക്കീർ സ്വാഗതവും വിജയൻ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: സിൽവർ ജൂബിലിയയുടെ ഭാഗമായി "വസന്തം അഞ്ചാം സീസൺ' എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ അരങ്ങേറി.
കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.
അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിന്റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു.
തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.
NRI
റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയയുടെ നേതൃത്വത്തിൽ ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യാത്രയയപ്പ് നൽകി. 1990ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.
17 വർഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ബത്ഹ ലൂഹ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. അജിത് ഖാൻ അധ്യക്ഷനായി.
കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ, റഫീഖ് ചാലിയം, കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷഫീഖ് അങ്ങാടിപ്പുറം, ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരിസമിതി സെക്രട്ടറി അനിൽ അറക്കൽ, ബത്ഹ ഏരിയ പ്രസിഡന്റ് ഫക്രുദീൻ, ട്രഷറർ സലിം മടവൂർ, ഏരിയ ജോയിന്റ് സെക്രട്ടറി രാജേഷ് ചാലിയാർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജൻ, ഉമ്മർ, രാജേഷ് കാടപ്പടി, സൗബീഷ്, സുധീഷ് തറോൽ, ബിജു ഉള്ളാട്ടിൽ, ധനേഷ്, ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരൻ, റിംഷാദ്, സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട്, യൂണിറ്റ് അംഗങ്ങളായ സമദ് അരീക്കോട്, പ്രവീൺ ശശികുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജയകുമാർ പുഴക്കൽ സമ്മാനിച്ചു. ജയകുമാർ പുഴക്കൽ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) അന്തരിച്ചു. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിംഗ് - ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു. ദീർഘകാലമായി കുടുംബസമേതം അൽഖർജിൽ താമസിച്ചു വരികയായിരുന്ന കോശി കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്.
ഭാര്യ ലീലാമ്മ. മക്കൾ: കൈയ്സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയിന്റ് ട്രഷററാണ് മകൻ കൈയ്സൺ.
NRI
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) റിയാദിലെ അൽഖർജിൽ അന്തരിച്ചു. തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 33 വർഷത്തിലേറെയായി അൽഖർജ് മലഫിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു.
തുടർചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി തയാറെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരൻ റൂമിലെത്തി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ അനക്കമില്ലാത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു. സഹോദരങ്ങൾ ഷുക്കൂർ, മുജീബ് (ഇരുവരും അൽഖർജിൽ ജോലി ചെയ്യുന്നു). ഏക സഹോദരി സജീന. ഭാര്യ: സാബിറ, മൂന്ന് മക്കൾ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
NRI
റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വൻകിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടതുസർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു.
പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ളതാണെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വച്ച 1500 കാര്യങ്ങളിൽ 99 ശതമാനവും നടപ്പിലാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇപ്പോൾ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതെന്നും കൺവൻഷനിൽ സംസാരിച്ചവർ പറഞ്ഞു.
പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ വീഡിയോകളും കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വീഡിയോയും കൺവൻഷനിൽ പ്രദർശിപ്പിച്ചു.
തുടർഭരണം എന്തിന് എന്ന കാമ്പയിനിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, സീബ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ, ഐഎംസിസി പ്രതിനിധി ഗസ്നി, കേരള കോൺഗ്രസ് എം പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ - ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടി വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തന്റെ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി അദ്ദേഹത്തിന്റെ വരികൾ മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നിഗ്ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
NRI
റിയാദ്: സൗദിയിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്.
ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു.
International
റിയാദ്: സൗദിയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. റിയാദിൽ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരു ചരക്കു വിമാനം ഉൾപ്പെടെ 12 വിമാനങ്ങൾ ഇന്നലെ മധ്യപൂർവ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
കുവൈറ്റിലേക്കാണ് ചരക്കുവിമാനം പോയത്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽനിന്നു വിമാനങ്ങൾ സർവീസ് നടത്തിയത്.
14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തി.
International
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
ബുധനാഴ്ചയുണ്ടായ ആക്രമണ ശ്രമത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് മാലിക്കി കൂട്ടിച്ചേർത്തു.
രാവിലെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.
NRI
റിയാദ്: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി. ഷിനി ലാൽ അവതരിപ്പിച്ച ആമുഖ പ്രഭാഷണത്തോടെ ചില്ല ഫെബ്രുവരി മാസവായനയ്ക്ക് തുടക്കം കുറിച്ചു. സാഹിത്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ പ്രഭാഷണം പ്രേക്ഷകരെ ചിന്തയിലാഴ്ത്തി.
ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധം നടന്നാലും, പലപ്പോഴും അതിൽ നേരിട്ട് പങ്കാളികളല്ലാത്ത മലയാളികൾക്കും അതിന്റെ ആഘാതം ഒരു "സെക്കണ്ടറി അനുഭവം' ആയി മാറാറുണ്ടെന്നായിരുന്നു എന്ന് ഷിനി ലാൽ നിരീക്ഷിച്ചു. വാർത്തകളിലൂടെയും സാഹിത്യത്തിലൂടെയും ഓർമകളിലൂടെയും യുദ്ധം നമ്മുടെയിടയിലേക്ക് കടന്നുവരുന്നതായി അദ്ദേഹം വിശദീകരിച്ചു.
യുദ്ധത്തിന്റെ സാമൂഹിക-മാനസിക പ്രതിഫലനങ്ങൾ മലയാള സാഹിത്യത്തിൽ എങ്ങനെ പ്രതിഫലിച്ചിട്ടുണ്ടെന്നതും അദ്ദേഹം ഉദാഹരണങ്ങളോടെ വിശദീകരിച്ചു. എസ്.കെ. പൊറ്റക്കാട്, ഉറൂബ്, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയ പ്രമുഖരുടെ കൃതികളിൽ പ്രത്യക്ഷപ്പെട്ട യുദ്ധാനുഭവങ്ങളും അതിന്റെ മനുഷ്യസാക്ഷ്യങ്ങളും അദ്ദേഹം പരാമർശിച്ചു. സാഹിത്യത്തിൽ യുദ്ധം ഒരു സംഭവമാത്രമല്ല, മറിച്ച് മനുഷ്യവേദനയുടെ രേഖപ്പെടുത്തലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പട്ടാളത്തിൽ കൂലിപ്പട്ടാളക്കാരായി ചേർന്നു യുദ്ധഭൂമികളിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ അനാമിക ജീവിതങ്ങളെയും ഷിനി ലാൽ ഓർത്തെടുത്തു. ഒരു രക്തസാക്ഷി മണ്ഡപങ്ങളിലും പേരുകൾ രേഖപ്പെടുത്താതെ പോയ ആ ജീവിതങ്ങൾ നമ്മുടെ ചരിത്രബോധത്തിലെ മറവിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രവും സാഹിത്യവും ചേർന്നൊരുക്കുന്ന ഈ സ്മരണകൾ സമൂഹത്തിന് ഉത്തരവാദിത്വബോധം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായന പ്രായത്തോടും കാലഘട്ടത്തോടും കൂടെ മാറുന്നതാണ് എന്നും അദ്ദേഹം തന്റെ സ്വന്തം വായനാനുഭവങ്ങൾ പങ്കുവച്ച് പറഞ്ഞു. ബാല്യകാല വായനകളിൽ നിന്നാരംഭിച്ച് സമകാലീന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ മനസിലാക്കാൻ സഹായിച്ച വായനകളിലേക്കുള്ള തന്റെ യാത്ര അദ്ദേഹം പങ്കിട്ടു.
ഓൺലൈൻ വായനയിൽ മൂന്ന് പുസ്തങ്ങളുടെ വായനയാണ് അവതരിപ്പിച്ചത്. വി. ഷിനി ലാലിന്റെ 124 എന്ന കൃതിയുടെ വായന ടി.ആർ. സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരനും കുടുംബവും കഥാപാത്രങ്ങളായി വരുന്ന ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന, മനുഷ്യൻ മനുഷ്യനെതന്നെ കുടുക്കാനായി പണിത നിയമങ്ങളുടെ അർഥശൂന്യതയും സർഗാത്മകമായ കൃതിയുടെ സവിശേഷതകളും സുബ്രഹ്മണ്യൻ വിശദീകരിച്ചു.
കെ.ആർ. മീര എഴുതിയ കലാച്ചിയുടെ വായനുഭവം പ്രിയ സന്തോഷ് പങ്കുവച്ചു. ചരിത്രവും മിത്തും ഭ്രമാത്മകതയും ചേർത്ത് തീർത്ത അവതരണരീതിയിലൂടെ വായനക്കാരെ ഒരു വിസ്മയലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുമ്പോഴും, അതിന്റെ അടിവരകളിൽ കത്തുന്നത് വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളും സ്ത്രീപക്ഷപരമായ നിലപാടുകളും പ്രിയ വിശദീകരിച്ചു.
ചന്ദ്രമതി രചിച്ച ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചത് ഇക്ബാൽ കൊടുങ്ങല്ലൂർ ആണ്. ലോകപ്രശസ്ത റഷ്യൻ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യയായ സോഫിയ ടോൾസ്റ്റോയിയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ മുന്നേറുന്നത്. ടോൾസ്റ്റോയിയുടെ ഭാര്യ എന്ന പരിമിത പരിച്ഛേദത്തിൽ മാത്രം അടയാളപ്പെടുത്തപ്പെട്ട സോഫിയയുടെ വ്യക്തിത്വവും, അവരുടെ ആത്മസംഘർഷങ്ങളും കുടുംബജീവിതത്തിലെ വേദനകളും ഈ കൃതിയിൽ സൂക്ഷ്മമായി അവതരിപ്പിക്കപ്പെടുന്നു.
സീബ കൂവോട് മുഖവുര അവതരിച്ചിച്ചു തുടങ്ങിയ ചില്ല വായനയിൽ സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. ചർച്ചയിൽ കെ.പി.എം. സാദ്ദീഖ്, വിപിൻ കുമാർ, സുനിൽ തിരുവനന്തപുരം, ശശി കാട്ടൂർ, റസൂൽ സലാം, റഫീഖ് പന്നിയങ്കര, അജിത് ഖാൻ, ഫൈസൽ കൊണ്ടോട്ടി, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, നജീം കൊച്ചുകലുങ്ക്, വിനയൻ എന്നിവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടത്തി ഇറാൻ. റിയാദിലെ എംബസി കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിലെ യുഎസ് കോൺസുലേറ്റുകൾക്ക് നേരെയുണ്ടായ ഒടുവിലത്തെ ആക്രമണമാണ് റിയാദിലേത്.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ശേഷം അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു. യുഎസ് എംബസി രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ തീപിടിത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.
NRI
റിയാദ് : ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിച്ച് വരുന്ന റിയാദ് പട്ടാമ്പി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിൽ നടന്ന പൊതുയോഗത്തിൽ സമഗ്രമായ ചർച്ചകൾക്ക് ശേഷം പുതിയ നേതൃത്വം രൂപം കൊണ്ടു.
അർഷാദ് പട്ടാമ്പിയെ പ്രസിഡന്റായും ഷെബിൻ അലിയെ സെക്രട്ടറിയായും മുനവർ അലിയെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഉനൈസ് പതിയിലും ഷഹബാസ് (ഷാമോൻ) ഉം, ജോയിന്റ് സെക്രട്ടറിമാരായി നജീബ് പട്ടാമ്പിയും മുഹമ്മദ് ഷമീമും തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർമാനായി അഫ്സൽ പട്ടാമ്പിയും വൈസ് ചെയർമാനായി ബാബു പി. ഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രവർത്തക സമിതിയിൽ അനീസ്, ഫാസിൽ മുനീർ, കെ.ടി. മുനീർ, ഷിഹാദ് (സിയ), സദ്ദാം പട്ടാമ്പി, മുജീർ സി. അബ്ദുള്ള, അബ്ദുൽ റൗഫ്, ലത്തീഫ്, അസഹർ അലി, ഷാഫി ലിബർട്ടി എന്നിവരും ഉൾപ്പെടുന്നു.
പുതിയ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ സേവന, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ ഐക്യവും സഹകരണവും വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
റിയാദിലെ വിവിധ ഭാഗങ്ങളിലായി സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, കുടുംബ സംഗമങ്ങൾ, സഹായ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന പട്ടാമ്പി കൂട്ടായ്മ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.
NRI
റിയാദ്: വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് മരിച്ചത്.
20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 11നാണ് കാറോടിക്കുന്നതിനിടെ ജലീലിന് പക്ഷാഘാതം അനുഭവപ്പെട്ടത്.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച അന്ത്യം സംഭവിച്ചത്.
ശൂരനാട് വല്യത്ത് അബ്ദുൽ മജീദ് - അദബിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആയിഷ, ഫിദ, അമീൻ.
മൃതദേഹം നസീം ഹയ്യുൽ സലാം മഖ്ബറയിൽ കബറടക്കി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് ആറിന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്.
മലാസ് ലുലു ഹൈപ്പര് അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള് പങ്കെടുക്കുന്ന ഇഫ്താര് കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സീബ കൂവോട് ചെയർപേഴ്സൺ രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം വൈസ് ചെയർമാൻമാർ, ഷമീർ കുന്നുമ്മൽ കൺവീനർ, കിഷോർ ഇ. നിസാം, തോമസ് ജോയ് ജോയിന്റ് കൺവീനർമാർ, ജോസഫ് ഷാജി സാമ്പത്തിക കൺവീനർ മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് ജോയിന്റ് കൺവിനർമാർ, ഗതാഗതം നസീർ മുള്ളൂർക്കര, വിഭവ സമാഹരണം അനിരുദ്ധൻ കീച്ചേരി, സ്റ്റേഷനറി ജവാദ് പരിയാട്ട്, പബ്ലിസിറ്റി സിജിൻ കൂവള്ളുർ, പശ്ചാത്തല സജ്ജീകരണം ജാഫർ ഖാൻ, ഭക്ഷണം സുനീർ ബാബു, ഭക്ഷണ പാക്കിംഗ് റഫിക്ക് ചാലിയം, വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്, സ്റ്റോർ ഇൻ ചാർജ് റഫിക്ക് പാലത്ത് എന്നിവർ കൺവീനർമാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന 12-ാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു.
73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രഫ. എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും ട്രഷറർ ജോസഫ് ഷാജി വരവ് - ചെലവ് കണക്കുകളും രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു.
15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ.പി.എം. സാദിഖ്, എം.എം. നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.
സ്റ്റിയറിംഗ് കമ്മിറ്റി സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി.
രജിസ്ട്രേഷൻ കമ്മറ്റി മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി.കെ. ഷാജി, ജോഷി പെരിഞ്ഞനം.
മിനിറ്റ്സ് കമ്മിറ്റി നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ.
പ്രമേയ കമ്മിറ്റി ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ.
ക്രഡൻഷ്യൽ കമ്മറ്റി റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - ഗഫൂർ ആനമങ്ങാട്, വൈസ് പ്രസിഡന്റുമാർ - റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ച പുരം, സെക്രട്ടറി - സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ - ഷാജി റസാഖ്, രജീഷ് പിണറായി,
ട്രഷറർ - മധു ബാലുശേരി, ജോയിന്റ് ട്രഷറർ - സിംനേഷ് വയനാൻ, സെക്രട്ടറിയേറ്റ് അംഗങ്ങൾ - കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി.
ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ.കെ. ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മിറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാരനെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രമേയ കമ്മിറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
12-ാം സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ ആരംഭിച്ചു. രണ്ട് ദിവസത്തെ സമ്മേളനം സിപിഎം മലപ്പുറം മുൻ ജില്ലാ കമ്മറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരികളെ ജനം തെരഞ്ഞെടുക്കുന്നതിന് പകരം തെരഞ്ഞെടുക്കേണ്ടവരെ ഭരണാധികാരികൾ തീരുമാനിക്കുന്ന അവസ്ഥ എസ്ഐആർ മുഖേന സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കപട ദേശീയത ഉയർത്തിപ്പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ തൊഴിൽ തേടി പ്രവാസം സ്വീകരിച്ചിരുന്നവരിൽ നിന്ന് വ്യത്യസ്തമായി, പുതിയ പ്രവാസികൾ സ്വസ്ഥജീവിതം തേടിയാണ് പോകുന്നതെന്നും അതിനാൽ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്ന പ്രവണത വർധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികളെ ഉൾക്കൊള്ളുന്നതിൽ പല രാഷ്ട്രങ്ങളും വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ, കേരളത്തെ പ്രതിസന്ധിക്കാലങ്ങളിലും കൈപിടിച്ചുയർത്തി ഇന്ത്യയിലെ മികച്ച പ്രതിശീർഷ വരുമാന സംസ്ഥാനമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളിൽ നിന്നുള്ള വരുമാന ഉറവ വറ്റാൻ സാധ്യതയുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് രജീഷ് പിണറായി താത്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിന നടപടിക്രമങ്ങൾ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ നിയന്ത്രിച്ചു. രാജീവും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെ തുടക്കമായ സമ്മേളനത്തിൽ സതീഷ് കുമാർ വളവിൽ, നൗഫൽ സിദ്ദീഖ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. പതിനൊന്നാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ഭവന നിർമാണ സഹായ പദ്ധതിയുടെ ഫണ്ട് സുനിൽ ഉദിനൂക്കാരനും ഇസ്മായിൽ കൊടിഞ്ഞിക്കും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി.
രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, റെഡ് സ്റ്റാർ സെക്രട്ടറി റിയാസ് പള്ളാട്ട്, മാധ്യമപ്രവർത്തകൻ ഷമീർ കുന്നുമ്മൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
രണ്ടാം ദിവസം പ്രതിനിധി സമ്മേളനം നടക്കും. 15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 380 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
NRI
റിയാദ്: പത്തുവർഷത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു.
അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കും മകളുടെ പഠനത്തിനുമായി 2016ൽ റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ജോലി മാറി.
അഞ്ചുമാസത്തെ ശമ്പള കുടിശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്പോൺസറുടെ കീഴിലായിരുന്നു ഇഖാമ നിലനിന്നിരുന്നത്. പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭർത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവർഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി.
എന്നാൽ ഇതിനിടെയാണ് ഭർത്താവിന്റെ മരണം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായി നടപടിക്രമങ്ങൾ നടത്തുമ്പോഴാണ് സ്പോൺസർ മരണപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തർഹീലിൽ രേഖകൾ പരിശോധിച്ചപ്പോൾ, സ്പോൺസർ മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപേ എക്സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും ജമീല "ഉറൂബ്' നിലയിലായതായും വ്യക്തമായി.
നിയമ നടപടികൾ ആരംഭിച്ചെങ്കിലും സമയത്തിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് നാട്ടിൽ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താത്കാലികമായി മാറ്റിവയ്ക്കുകയും ചെയ്തു. തുടർന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വർഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും വിഷയത്തിൽ ഇടപെടാൻ കമ്മിറ്റിയംഗം നാസർ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാസർ പൊന്നാനി മുഖേന വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്സിറ്റ് വീസ ലഭിക്കുകയും ചെയ്തു.
ഇതോടെ പത്തുവർഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
NRI
റിയാദ്: ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങൾ തുറന്നുകാട്ടുന്നതിൽ പിഎൻ. ഗോപീകൃഷ്ണന്റെയും സുനിൽ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയർന്നു.
സംഘപരിവാർ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വായനയുടെ ഭാഗമായി മുഹമ്മദ് അലി ശിഹാബ് ഐഎഎസ് രചിച്ച ‘വിരലറ്റം - ഒരു യുവ ഐഎഎസുകാരന്റെ ജീവിതം' എന്ന ഓർമക്കുറിപ്പുകൾ ബിനീഷ് പാലിശേരി സദസിന് പരിചയപ്പെടുത്തി.
11-ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട് അനാഥാലയത്തിലെത്തിയ മുഹമ്മദ് അലി ശിഹാബ്, 21-ാം വയസുവരെ അവിടെ തുടരുകയും തുടർന്ന് കല്ലുവെട്ടുകാരൻ, പ്യൂൺ, ഗുമസ്തൻ, അധ്യാപകൻ തുടങ്ങിയ വിവിധ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്ത അനുഭവങ്ങളാണ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളെ ആശയോടും ദൃഢമായ ഇച്ഛാശക്തിയോടും അതിജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതിയെന്ന് ബിനീഷ് പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപന്റെ കഥകളെ ആസ്പദമാക്കി റഫീഖ് പന്നിയങ്കര സംസാരിച്ചു.
സമകാലിക കഥാകൃത്തുകൾക്ക് പലപ്പോഴും അപരിചിതമായ വിചിത്രവും പുതുമയുള്ളതുമായ വഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകൾ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാശം, ബീജ ബാങ്കിലെ പെൺകുട്ടി, ഗൈനക്, ഉള്ളികുപ്പം, ചട്ടമ്പി സദ്യ, ഉറങ്ങാതിരിക്കുക കള്ളനെ പിടിക്കാം തുടങ്ങിയ കഥകൾ ഉദാഹരണങ്ങളാക്കി ഇന്ദുഗോപന്റെ കഥാലോകത്തെ അദ്ദേഹം വിശദീകരിച്ചു.
പ്രസിദ്ധ കവി പി.എൻ. ഗോപീകൃഷ്ണന്റെ 32 കവിതകളടങ്ങിയ തകർന്ന പള്ളിയാണ് വലിയ പള്ളി എന്ന സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം ശരി കാട്ടൂർ അവതരിപ്പിച്ചു.
എവിടെ നിന്നാരംഭിച്ചാലും ഗാന്ധിയിലെത്താൻ ആഗ്രഹിക്കുന്ന കവിതകളും തകർത്ത പള്ളിയിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഗാന്ധിയുടെ രാമനല്ല എന്ന ശക്തമായ സന്ദേശവും ഉൾക്കൊള്ളുന്ന കവിതകൾ വർത്തമാനകാല ഇന്ത്യയുടെ ആകുലതകൾ യഥാർഥമായി അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകാവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ വിപിൻ കുമാർ, നജീം കൊച്ചുകലുങ്ക്, സ്നിഗ്ദ , അനിത്ര ജോമി, വിദ്യ, നിഷാദ്, നാസർ കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ച് നാസർ കാരക്കുന്ന് സംസാരിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
NRI
റിയാദ്: കേളി കുടുംബവേദിയുടെ രണ്ടാമത് സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. മലാസ് സൺലൈറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമ്മേളന സംഘാടക സമിതി ചെയർപേഴ്സൺ വി.കെ. ഷഹീബ അധ്യക്ഷത വഹിച്ചു.
കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സീബാ കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്.
മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കാനത്തിൽ ജമീല നഗറിൽ ഫെബ്രുവരി ആറിന് നടക്കുന്ന സമ്മേളനം ദമാം നവോദയ കുടുംബവേദി മുൻ സെക്രട്ടറി ഉമേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്യും.
കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശേരി, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ജയകുമാർ പുഴക്കൽ സ്വാഗതവും കുടുംബവേദി വൈസ് പ്രസിഡന്റ് സുകേഷ് കുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കുടുംബ വേദിയുടെ രണ്ടാം സമ്മേളനം കാനത്തിൻ ജമീല നഗരിയിൽ ഫെബ്രുവരി ആറിന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
2010 ൽ വനിതാ വേദിയായി റിയാദിൽ പ്രവർത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ കുടുംബങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായ സംഘടന, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്.
കേരള സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി ‘മധുരം മലയാളം’ എന്ന പേരിൽ പ്രവാസ ലോകത്തെ കുട്ടികൾക്കായി ക്ലാസുകൾ, കേളി അംഗങ്ങൾക്കായി സാക്ഷരതാ ക്ലാസുകൾ, കുടുംബങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ - കായിക മത്സരങ്ങൾ, നാടൻ കളികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബ വേദി സംഘടിപ്പിച്ചു വരുന്നു.
കൂടാതെ മികച്ച സിനിമകൾ കാണുന്നതിനും വിലയിരുത്തുന്നതിനുമായി ‘സിനിമാ കൊട്ടക’, കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കലാ അക്കാദമി’ എന്നിവയും റിയാദിൽ നടപ്പിലാക്കി വരുന്നതായി നേതൃത്വം അറിയിച്ചു. പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സെക്രട്ടറി സീബ കൂവോട് സമ്മേളന പാനൽ അവതരിപ്പിച്ചു.
ചെയർപേഴ്സൺ ഷഹീബ വി.കെ, വൈസ് ചെയർമാൻമാർ: അനിരുദ്ധൻ കീച്ചേരി, മോഹൻദാസ്, അനിതാ ലീലാമണി, ലക്ഷിപ്രിയ, രജനി അനിൽ. കൺവീനർ ജയകുമാർ പുഴക്കൽ ജോയിന്റ് കൺവീനർമാർ: പ്രസാദ് വഞ്ചിപ്പുര, സുനീർ ബാബു, ഹനാൻ, അൻസിയ.
സാമ്പത്തിക കമ്മിറ്റി സുകേഷ് കുമാർ, പ്രദീപ് കൊട്ടാരത്തിൽ, സുനിൽ കുമാർ, അനിൽ അറക്കൽ, സോവിന എൻ.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാർ. ഭക്ഷണ കമ്മിറ്റി ജയരാജ്, ബൈജു ബാലചന്ദ്രൻ, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വർണ്ണ ബിനു രാജ്, രാമകൃഷ്ണൻ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ്.
പബ്ലിസിറ്റി കമ്മിറ്റി സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനിത്ര ജ്യോമി. ഗതാഗത കമ്മിറ്റി സതീഷ് കുമാർ വളവിൽ, കിഷോർ ഇ. നിസാം, ഷാജി കെ.കെ. ഫോട്ടോ പ്രദർശനം: വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ്.
സ്റ്റേജ് ആൻഡ് ഡെക്കറേഷൻ: റഫീക്ക് ചാലിയം (അംഗങ്ങൾ: റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായിൽ കൊടിഞ്ഞി, കൃഷ്ണൻ കുട്ടി. കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ വിനോദ് മലയിൽ, മുകുന്ദൻ, ദീപാ ജയകുമാർ, സീന സെബിൻ, ധനേഷ്, ലുലു എന്നിങ്ങനെ 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോഷ് തയ്യിൽ, കുടുംബ വേദി ട്രഷറർ ശ്രിഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ജയകുമാർ പുഴക്കൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സാംസ്കാരിക കമ്മിറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ തെരഞ്ഞെടുക്കുന്ന സർക്കാരുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സാമ്രാജ്യത്വം തങ്ങളുടെ 51-ാം സംസ്ഥാനമാക്കുമെന്ന കാഴ്ചയും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി പിടിച്ചു കൊണ്ടുപോകുന്നതും ഇത്തരത്തിലുള്ള അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണെന്നും ജോമോൻ സ്റ്റീഫൻ പറഞ്ഞു.
വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോർപ്പറേറ്റ് ശക്തികൾ തിരിഞ്ഞുനോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കേളി സാംസ്കാരിക കമ്മിറ്റി അംഗം സുധീർ പോരേടം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ മാത്രമല്ല പൗരന്റെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റവും അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷൻ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ, റിയാദ് മീഡിയ ഫോറം ജനൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.
NRI
റിയാദ്: ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ.
അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതോടെ ഡോക്ടറുടെ നിർദേശപ്രകാരം അടിയന്തിരമായി കേളി പ്രവർത്തകർ അജിയെ റിയാദിലെ സുമേശിയിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെത്തിക്കുകയും അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതിനാൽ അജിയുടെ ജീവൻ രക്ഷിക്കാനായി.
ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും, തുടർപരിചരണവും സഹായവും ആവശ്യമായ അവസ്ഥയിലായിരുന്നു അജി. ഏകദേശം ഒരു മാസത്തോളം കേളി പ്രവർത്തകൻ സുരേഷ് അജിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പരിചരിചരങ്ങളും നൽകി.
മൂന്ന് വർഷത്തോളമായി അൽ-ഖുവയ്യയിൽ വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന അജിക്ക്, പെട്ടെന്നുണ്ടായ അസുഖവും തുടർന്നുള്ള ചികിത്സയും കാരണം ഏകദേശം രണ്ട് മാസം ജോലി നഷ്ടപ്പെട്ടു.
സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ, നാട്ടിൽ പോയി തുടർചികിത്സ നടത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടും കേളിയുടെ കരുണ കൈത്താങ്ങായത്. അജിക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കേളി അൽ-ഖുവയ്യ യൂണിറ്റ് അംഗങ്ങൾ ഒരുക്കി നൽകി.
അപ്രതീക്ഷിത ദുരിതഘട്ടത്തിൽ ചേർത്ത് നിർത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അജിയെ ബന്ധുക്കൾ സ്വീകരിച്ചു.
NRI
റിയാദ്: അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയിൽ സഹായം അഭ്യർഥിച്ച ഒരു യമനിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ വഴിയിൽ ഉണ്ടായ പോലീസ് പരിശോധനയിൽ, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും വ്യക്തമായി.
തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ, ഇനി സ്ഥാപനത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെ കമ്പനി പുറത്താക്കി.
തുടർന്ന് മറ്റ് ജോലികൾ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു.
സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും അപരിചിതരായ ആളുകളെ വാഹനത്തിൽ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നും സംഭവത്തിൽ ഇടപെട്ട കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.
രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധി പേർ ഇത്തരത്തിൽ പോലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രവാസികൾ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.
NRI
റിയാദ്: പിയുഷ് ശ്രീവാസ്തവയുടെ "ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി' എന്ന പുസ്തകത്തിന്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു. ഷഹീബ അവതരിപ്പിച്ച പുസ്തകം, ഗാന്ധിയെ ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമിക്കപ്പെടുന്ന ഒരു പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഗാന്ധിയൻ ചിന്തകൾ ഇന്നത്തെ അധികാര രാഷ്ട്രീയം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും വിമോചന രാഷ്ട്രീയവും പ്രതീക രാഷ്ട്രീയവും തമ്മിലുള്ള സംഘർഷവുമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രചിന്തയെന്നും ഷഹീബ പറഞ്ഞു.
തുടർന്ന് ആൻജി തോമസിന്റെ "ദ ഹേറ്റ് യു ഗീവ്' എന്ന നോവൽ സ്നിഗ്ധ വിപിൻ അവതരിപ്പിച്ചു. വംശീയത, പോലീസ് അക്രമം, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്ന കൃതിയിൽ, വ്യക്തിപരമായ വേദന സാമൂഹിക പ്രതിഷേധമായി മാറുന്ന പ്രക്രിയയാണ് അവതരിപ്പിക്കുന്നതെന്ന് സ്നിഗ്ധ പറഞ്ഞു.
യുവജന ശബ്ദവും ബ്ലാക്ക് ലൈവ്സ് മാറ്റർ പശ്ചാത്തലവും നോവലിന് സമകാലിക പ്രസക്തി നൽകുന്നുവെന്നും ലോകമെമ്പാടുമുള്ള വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസിലാക്കാൻ സഹായിക്കുന്ന ശക്തമായ വായനാനുഭവമാണ് ഈ പുസ്തകമെന്നും സ്നിഗ്ധ കൂട്ടിച്ചേർത്തു.
സഹർ ഖലീഫയുടെ "വൈൽഡ് തോൺസ്' എന്ന നോവൽ ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശം വെറും ഭൂമി കെെയേറ്റമല്ല, തൊഴിലും ജീവിതവും നിയന്ത്രിക്കുന്ന സാമ്പത്തിക - രാഷ്ട്രീയ സംവിധാനമാണെന്ന് ഈ കൃതി ഓർമിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
തുടർന്ന് ചില്ലയുടെ സ്വന്തം എഴുത്തുകാരനായ റഫീഖ് പന്നിയങ്കരയുടെ "പ്രിയപ്പെട്ടൊരാൾ' എന്ന കൃതിയെ നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹിക ബോധ്യങ്ങളുമായി ചേർത്ത്, സ്നേഹവും നഷ്ടവും രാഷ്ട്രീയ നിസഹായതയും ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളായി ആശുപത്രിക്കിടക്കകളിൽ കിടക്കുന്നവരോടൊപ്പം അവരുടെ കൂട്ടിരിപ്പുകാരുടെയും നൊമ്പരം ലളിതമായ ഭാഷയിൽ റഫീഖ് വരച്ചു വച്ചിരിക്കുന്നു. ആഴമുള്ള വികാരതലങ്ങൾ തുറക്കുന്ന രചനാശൈലിയാണ് റഫീഖ് പന്നിയങ്കരയുടെ പ്രത്യേകതയെന്നും അദ്ദേഹത്തിന്റെ രചനകൾ ഇനിയും കൂടുതൽ വായിക്കപ്പെടുമെന്നും നജീം പ്രത്യാശ പ്രകടിപ്പിച്ചു.
സീബ കൂവോട് മോഡറേറ്റ് ചെയ്ത വായനാ ചർച്ചയിൽ ഷമീർ കുന്നുമ്മൽ, റഫീഖ് പന്നിയങ്കര, ഇഖ്ബാൽ വടകര, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.
NRI
റിയാദ്: താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ജി. അനുരാഗിന്റെ (40) മൃതദേഹം നാട്ടിലെത്തിച്ചു. താന്നിമൂട് അവണകുഴി കൊല്ലം വിളാകം എസ്ജി നിവാസിൽ പരേതരായ ശശിധരൻ - ഗിരിജ ദേവി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഏഴ് വർഷമായി ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേളി ഏരിയാ കമ്മിറ്റിയും സംയുക്തമായി പൂർത്തീകരിച്ചു.
അനുരാഗിന്റെ സഹപ്രവർത്തകരുടേയും മറ്റു സുഹൃത്തുക്കളുടേയും സഹകരണത്തോടെ എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം വഴി വീട്ടിലെത്തിച്ചു.
ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അനാമിക.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിന് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി.
കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. തുടർച്ചയായി കഴിഞ്ഞ പത്ത് വർഷങ്ങളായി സ്പോൺസർഷിപ്പ് വഹിക്കുന്ന കെടിപി കൊബ്ലാൻ പൈപ്പ്സിനൊപ്പം മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് സപ്ലൈയും സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്.
കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു.
കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.
കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Kerala
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
റംലത്ത് 10 വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതയായ റംലത്ത് പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
NRI
റിയാദ്: 29 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രഡന്റ് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മറ്റി, സൈബർ വിഭാഗം എന്നീ സബ് കമ്മറ്റികളിലും അംഗമായിരുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയി സെക്രട്ടറി മധു ബാലുശേരി, കേളി വൈസ് പ്രസിഡന്റുമാരുമായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട് കേന്ദ്ര കമ്മിറ്റിഅംഗങ്ങൾ, ഏരിയാ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുകേഷ് കുമാർ, ഷാഫി, അബ്ദുൾ നാസർ എരിയാ കമ്മറ്റിയംഗങ്ങളായ അബ്ദുൾ സത്താർ, ഹരിദാസൻ, രാജൻ പി കെ, ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും, കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഏരിയാ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി സുനീർ ബാബുവും ഏരിയാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ജാഫർ ഖാനും, കുടംബവേദിക്കുവേണ്ടി പ്രസിഡന്റ് പ്രിയ വിനോദും വിവിധ യൂണിറ്റുകൾക്കായി യൂണിറ്റ് പ്രതിനിധികളും ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്ര പോകുന്ന മെഹ്റൂഫും ലൈലയും നന്ദി പറഞ്ഞു.
International
റിയാദ്: റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങള് ആരംഭിച്ചു.
ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹിം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവു നൽകി മാപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും നിയമ സഹായസമിതിയും.
ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മേയ് 20നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്.
NRI
റിയാദ്: 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 25ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്.
സൃഷ്ടികൾ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക.
മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക.
രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുത്.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1992ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെൻഡറായി ജോലി ചെയ്തു. മലപ്പുറം ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ്, ആകാശ്.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവർത്തകനായിരുന്നു. ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരുവർഷത്തെ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിൽ എത്തി.
കേളി സംഘടിപ്പിക്കുന്ന "അറേബ്യൻ ബ്രെയിൻ ബാറ്റിൽ' എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ ഗ്രാൻഡ് മാസ്റ്റർ പ്രദീപ് നയിക്കും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രദീപിനെ കേളി ഭാരവാഹികൾ ആവേശപൂർവം സ്വീകരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
കേളിയുടെ 25-ാം വാർഷികാഘോഷങ്ങൾ ഒരുവർഷം നീളുന്ന വിവിധ പരിപാടികളിലൂടെയും സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെയും ഇടപെടലുകളിലൂടെയും ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
NRI
റിയാദ്: നവകേരള സൃഷ്ടി ലക്ഷ്യം വച്ച് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് കേരളം.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
NRI
റിയാദ്: റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) അന്തരിച്ചു.
കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ: അശ്വിൻ, അശ്വതി.
റൂമിലെ എസി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞത് പലപ്പോഴും ഐസിയുവിൽ വെന്റിലേറ്ററിന്റെെ സഹായത്തോടെയായിരുന്നു.
ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബോധരഹിതനായ രോഗിയെ ആംബുലൻസിൽ കൊണ്ടുവരാത്തത്തും നൽകിയ വിവരങ്ങളിലെ പൊരുത്തകേടും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു എങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ മനോഹരന്റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു.
അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എസി ശരീരത്തിൽ വീണ് എന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.
അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവതി ആംബുലൻസിൽ തന്നെ അപകടത്തിൽ പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമപ്പെടുത്തി.
NRI
റിയാദ്: നോർക്ക ഐഡി - നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ. ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ. ഹുസെെൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ, അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷണൻ, ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിംഗ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ബത്ഹ ഏരിയയിലെയും മറ്റ് ഏരിയകളിലെയും അംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.